Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പതിനേഴുകാരിയെ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് അറസ്റ്റില്‍
Reporter

പത്തനംതിട്ട: പത്തനംതിട്ടയ്ക്കടുത്ത് കടമ്മനിട്ടയില്‍ പതിനേഴ്കാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലി മുക്ക് തെക്കും പറമ്പില്‍ സജില്‍ (20) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സജിലിനെ ഇന്നലെ ഉച്ചകഴിഞ്ഞാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന വീടിനടുത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍ .

ഇയാള്‍ക്ക് അറുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അതിനാലാണ് ഇയാള്‍ക്ക് രക്ഷപെടാന്‍ കഴിയാതെ വന്നത്. സജിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലാക്കി. അതിനിടെ ഇന്നലെ രാവിലെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറിയതാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് സൂചന. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. 88 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെള്ളിയാഴ്ച്ച ആറരയോടെയാണ് സംഭവം. കടമ്മനിട്ട സ്വദേശി സജില്‍(20) എന്ന യുവാവാണ് കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പെണ്‍കുട്ടിയും സജിലുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് തെങ്ങു കയറ്റത്തൊഴിലാളിയാണ്. മാതാവ് അയല്‍ വീടുകളില്‍ ജോലിക്ക് പോകുന്നു. പഠനം അവസാനിപ്പിച്ച പെണ്‍കുട്ടി വീട്ടില്‍ നില്‍ക്കുകയാണ്. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം. വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം ചെന്ന് നിന്ന സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വഴങ്ങാതെ വന്നപ്പോള്‍ ഇയാള്‍ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളും വാങ്ങി വന്ന സജില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിയ്ക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. അയല്‍ക്കാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊള്ളല്‍ ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയും ആറന്മുള സ്‌റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

യന്ത്രമുപയോഗിച്ച് കാടുവെട്ടുന്ന തൊഴിലാളിയാണ് സജില്‍. വീടിനടുത്തുള്ള അംഗന്‍വാടിയില്‍ സഹായിയായി പെണ്‍കുട്ടി ജോലി ചെയ്തിരുന്നു. അംഗന്‍വാടിക്ക് സമീപം കാട് തെളിക്കുന്നതിനായി എത്തിയപ്പോഴാണ് സജില്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. 

പരിചയം പ്രണയമായി വളര്‍ന്നു. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് സജില്‍ വീട്ടില്‍ എത്തുന്നത് പെണ്‍കുട്ടി എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടത് പെണ്‍കുട്ടി നിരസിച്ചതിനെത്തുടര്‍ന്നാണ് സജില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ചത്.

 
Other News in this category

 
 




 
Close Window