Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വര്‍ഗീയ പരാമര്‍ശം : ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം
Reporter

കൊച്ചി: മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്നലെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ പ്രോസിക്യൂഷന്റെ നിലപാട് പരിശോധിച്ചതിന് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 30,000 രൂപയ്ക്കും 2 പേരുടെ ആള്‍ ജാമ്യത്തിലുമായിരിക്കും സെന്‍കുമാറിനെ വിട്ടയക്കേണ്ടത് എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെന്‍കുമാറിന് എതിരെ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിനു കാരണമെന്നു സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ല. അഭിമുഖം പ്രസിദ്ധികരിച്ച വരികയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നുവെന്നും അനുമതിയില്ലാതെയാണ് അഭിമുഖം റിക്കോര്‍ഡ് ചെയ്‌തെന്നും സെന്‍കുമാര്‍ പറഞ്ഞു.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്നാണ് ടിപി സെന്‍കുമാര്‍ പറഞ്ഞത്. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചോദ്യവും സെന്‍കുമാര്‍ ഇതോടനുബന്ധിച്ച് ഉന്നയിച്ചു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ഡിജിപിയുടെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ മത സ്പര്‍ധയുളവാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം തീരുമാനിച്ചിരുന്നു. എഡിജിപി നിതിന്‍ അഗര്‍വാളിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.

'പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ലൗ ജിഹാദ് ഇല്ലാത്ത കാര്യമല്ല. മതതീവ്രവാദം നേരിടാന്‍ സമുദായത്തിന്റെ അകത്ത് നിന്ന് തന്നെ പിന്തുണ വേണം. ഡീ റാഡിക്കലൈസേഷന്‍ പദ്ധതിക്കായി സംസ്ഥാനവ്യാപകമായി 512 പേരെ നിയോഗിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു', അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറെയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണെന്ന് സെന്‍കുമാര്‍ പറയുന്നു. എന്നിട്ടുപോലും ഹിന്ദു ക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്. ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ലാത്തതിനിലാണ് അതെന്നാണ് സെന്‍കുമാര്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഈ പ്രസ്താവനകള്‍ കടുത്ത വിമര്‍ശനം പൊതുസമൂഹത്തില്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ സെന്‍കുമാര്‍ ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഈ പ്രസ്താവനകള്‍ മത സപ്ര്‍ധ വളര്‍ത്തുന്നവയാണെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതികളില്‍ കുറ്റപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window