Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
സിനിമ
  Add your Comment comment
തൊണ്ടി മുതലിലെ പെര്‍ഫോമന്‍സ് കണ്ട് ഫഹദിനെ അടുത്ത പടത്തില്‍ നായകനാക്കാന്‍ മണിരത്‌നം
reporter
മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍. അടുത്ത ചിത്രത്തില്‍ നായകനാകാന്‍ ഫഹദിന് മണിരത്‌നത്തിന്റെ വിളിയെത്തിയെന്നാണ് സൂചനകള്‍. സുഹാസിനിയുമായി അടുപ്പമുള്ള മലയാളം നടി ചെന്നൈയില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷം മണിരത്‌നം ഫഹദിനെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ സിനിമയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

തെലുങ്ക് താരങ്ങളെ ഉള്‍പ്പെടുത്തി ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും, കാട്ര് വെളിയിടേയിലേയ്ക്കും ഫഹദിനെ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശിവകാര്‍ത്തികേയനൊപ്പം വേലക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് ഫഹദ്.
 
Other News in this category

 
 




 
Close Window