Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
സിനിമ
  Add your Comment comment
'ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല'
reporter
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന്‍ വിനായകന്‍. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന്‍ പറഞ്ഞു.

സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന 65ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു വിനായകന്‍.
 
Other News in this category

 
 




 
Close Window