Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
സിനിമ
  Add your Comment comment
സണ്ണി ലിയോണ്‍ മുപ്പത്താറാം വയസ്സില്‍ അമ്മയായി
reporter

നടി സണ്ണി ലിയോണ്‍ അമ്മയായി. കഴിഞ്ഞ ദിവസം 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലാത്തൂരില്‍ നിന്നും ദത്തെടുത്തുകൊണ്ടാണ് സണ്ണി മാതൃത്വത്തിലേക്ക് ചുവടെടുത്തുവച്ചത്. പോണ്‍ താരം ആയിരിക്കെ തന്നെ വ്യത്യസ്തമായ വ്യക്തി ചിന്തകള്‍കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് സണ്ണി ലിയോണ്‍. ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്ന തീരുമാനത്തില്‍ സണ്ണിക്ക് ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. 21 മാസം പ്രായമുള്ള മകള്‍ക്ക് നിഷ കൗര്‍ വെബര്‍ എന്നാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബര്‍ ദമ്പതിമാര്‍ പേരിട്ടിരിക്കുന്നത്. 36 കാരിയായ സണ്ണിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കണം എന്നത്. അതിനായി അനാഥാലങ്ങള്‍ ഏറെ സന്ദര്‍ശിച്ചു. ആ കാലങ്ങളിലെ കാഴ്ചകള്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി എന്ന് ഡാനിയല്‍ വെബര്‍ പറയുന്നു. ഇരുവരും പൂര്‍ണമായും കുഞ്ഞു നിഷയുടെ മാതാപിതാക്കള്‍ ആകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

 
Other News in this category

 
 




 
Close Window