Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
സിനിമ
  Add your Comment comment
വിജി തമ്പി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി പൃഥ്വിരാജ്
reporter
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. പൃഥ്വിരാജാണ് നായകന്‍. മലയാളത്തിലെ മറ്റൊരു വലിയ സിനിമയായിരിക്കും ഈ പ്രോജക്ടെന്ന് പൃഥിരാജ് പറഞ്ഞു. വിജി തമ്പിയുടെ സിനിമാകരിയറില്‍ ഇടവേള വരാന്‍ കാരണം ഈ പ്രോജ്ക്ടിന് വേണ്ടിയായിരുന്നെന്നും പൃഥ്വി വ്യക്തമാക്കി. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ആരാധകരെ ഞെട്ടിക്കാന്‍ തന്നെയാണ് ഇവര്‍ വീണ്ടുമെത്തുന്നത്. വിജി തമ്പിയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ഇതെന്ന് പൃഥ്വിരാജ് പറഞ്ഞു.

നേരത്തെ വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കി വിജി തമ്പി ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകണം ഉണ്ടായിട്ടില്ല. നമ്മള്‍ തമ്മില്‍, കൃത്യം എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് വിജി തമ്പിയും പൃഥ്വിരാജും ഒന്നിച്ചത്.
 
Other News in this category

 
 




 
Close Window