Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദേശീയപാതകളില്‍ ഇനി ചീറിപ്പായാം..:
REPORTER

ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ ഇനി ചീറിപ്പായാം. മണിക്കൂറില്‍ 80 കിലോമീറ്റര്‍ എന്നത് 120 കിലോ മീറ്ററായി വേഗപരിധി ഉയര്‍ത്തുന്നു. മൂന്നു വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം.വേഗപരിധി കൂട്ടുമ്പോള്‍ ഉണ്ടാകാവുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ നീക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുംബൈയില്‍ ബസ് ഓപ്പറേറ്റര്‍ കോണ്‍ഫറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹിക്കും മുംബൈയിലും ഇടയില്‍ ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാനാണ് നീക്കം. രാജ്യത്തെ ബസുകളൂടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കാനാണ് നീക്കം. ഇലക്ട്രിക് ബസ്, ബ്യോ ഡീസല്‍, ബയോഗ്യാസ്, ബസുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദേശ നിര്‍മ്മാതാക്കളൂടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യാതൊരു നികുതിയിളവും നല്‍കേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.

 
Other News in this category

 
 




 
Close Window