Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.97 INR  1 EURO=76.39 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
രാജ്യം മയക്കുമരുന്നിന്റെ പിടിയില്‍, എല്ലാവരും കുട്ടികളെ സുക്ഷിക്കുക
reporter

ലണ്ടന്‍: രാജ്യം മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് വന്‍ തോതില്‍ പുതിയ മയക്കുമരുന്നുകള്‍ ഒഴുകുന്നതായി കണ്ടെത്തി. ഹെറോയിനെക്കാള്‍ മാരകമായ മയക്കുമരുന്നുകളാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. നാഷണല്‍ ക്രൈം ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഫെന്റ്‌നൈയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് എട്ട് മാസത്തിനുള്ളില്‍ 60 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇത് ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. വളരെ അപകടകാരിയായ മയക്കുമരുന്നാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല മയക്കുമരുന്നുകള്‍ ചേര്‍ത്താണ് ഇത് നിര്‍മിക്കുന്നത്. അതിനാല്‍ വീര്യം വര്‍ധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദേശത്തു നിന്നാണ് ഈ മയക്കുമരുന്ന് യുകെയിലേക്ക് എത്തുന്നത്. ചൈനീസ് മരുന്നു നിര്‍മാതാക്കളാണ് പ്രധാനമായും ഇവ രാജ്യത്ത് എത്തിക്കുന്നത്. കെമിക്കല്‍ എന്ന പേരില്‍ എത്തിക്കുന്ന ഇവയെ പിന്നീട് രൂപാന്തരപ്പെടുത്തി മയക്കുമരുന്ന് ആക്കുകയായിരുന്നു. 

വേദനസംഹാരിയായിട്ട് ഇവ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മയക്കുമരുന്ന് ആയിട്ട് ഉപയോഗിച്ചാല്‍ ഹെറോയിനേക്കാള്‍ 50 ഇരട്ടി ശേഷിയുണ്ടാകും. ആന പോലുള്ള വലിയ മൃഗങ്ങളെ ബോധരഹിതമാക്കാന്‍ വേണ്ടിയും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് ഈ മരുന്ന് വില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇംഗ്ലണ്ടിലാണ് പ്രധാനമായും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുട്ടികളെയാണ് പ്രധാനമായും സംഘങ്ങള്‍ നോട്ടമിട്ടിരിക്കുന്നത്. പലരുടെയും മരണത്തിന് കാരണം അമിത അളവില്‍ മരുന്ന് കുത്തിവച്ചതാണ്. രാജ്യത്ത് ഇവ എത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കുന്നതായി അധികൃതര്‍.

 
Other News in this category

 
 




 
Close Window