Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.97 INR  1 EURO=76.39 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ അടുക്കള ഇനി കൂടുതല്‍ പൊള്ളും
REPORTER

ലണ്ടന്‍: ബ്രിട്ടനില്‍ പാചക വാതകത്തിന് വില വര്‍ധിപ്പിക്കുന്നു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം ശരാശരി 149 പൗണ്ടാണ് ഇതുവഴി പ്രതീക്ഷിക്കുന്ന അധികചെലവ്.സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ ടാക്‌സ് കാരണം വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന് ബ്രിട്ടീഷ് ഗ്യാസിന്റെ വിശദീകരണം. ബ്രിട്ടനിലെ ഏറ്റവും വലിയ പാചകവാതക വിതരണ ശൃംഖലയാണ് ബ്രിട്ടീഷ് ഗ്യാസിന്റേത്.

പാചകവാതകത്തിനു പുറമെ വൈദ്യുതി നിരക്കിലും വര്‍ധവുണ്ടാകും. 12.5 ശതമാനം വര്‍ധനവാണ് ഈ മേഖലയില്‍ ഉണ്ടാകുക. സെപ്റ്റംബറില്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഓരോ വീടിനും പ്രതിവര്‍ഷം ശരാശരി 76 പൗണ്ട് ഈയിനത്തിലും അധികചെലവ് നേരിടേണ്ടിവരും. അതേസമയം നിരക്ക് വര്‍ധനവ് ഗ്രീന്‍ ടാക്‌സിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. 

 
Other News in this category

 
 




 
Close Window