Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.14 INR  1 EURO=75.34 INR
ukmalayalampathram.com
Tue 22nd Aug 2017
 
 
UK Special
  Add your Comment comment
യുകെയിലെ ഉപഭോക്താക്കളുടെ ചെലവ് ചുരുങ്ങുന്നു, ജനങ്ങള്‍ ദുരിതത്തില്‍
reporter

ലണ്ടന്‍: രാജ്യത്ത് ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതില്‍ പിശുക്ക് കാണിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഈ പ്രവണത തുടരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തേക്കാള്‍ 0.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണില്‍ 0.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പ്രമുഖ ക്രഡിറ്റ് കാര്‍ഡ് നിര്‍മാതാക്കളായ വിസയാണ് ഇക്കാര്യം അറിയിച്ചത്. യാത്രയ്ക്കും വാര്‍ത്താവിനിമയത്തിനും 6.1 ശതമാനത്തിന്റേതും തുണി, ചെരുപ്പ് എന്നിവ വാങ്ങുന്നവയില്‍ 5.2 ശതമാനം ഇടിവും ഉണ്ടായി. ഫുഡ് ആന്‍ഡ് ഡ്രിങ്കിങ് ചെലവ് 0.5 ശതമാനമായി. അതേസമയം, ഹോട്ടല്‍, റസ്റ്ററന്റ്, ബാറുകളുടെ ചെലവില്‍ ആറു ശതമാനം വര്‍ധനയുണ്ടായി. യുകെ ആന്‍ഡ് അയര്‍ലന്‍ഡിലെ വിസയാണ് സര്‍വെ നടത്തിയത്. സാമ്പത്തിക ഞെരുക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window