Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓണ്‍ലൈനില്‍ മിയക്കെതിരേ വിമര്‍ശനം, പ്രതിഷേധവുമായി നടി
reporter

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മിയ. കഴിഞ്ഞ ദിവസം നടിക്കെതിരേ ഒരു ന്യൂസ്‌പോര്‍ട്ടലില്‍ വന്ന വാര്‍ത്തയാണ് പ്രതികരിക്കാന്‍ കാരണം. അഭിമുഖത്തിനായി സമീപിക്കുന്ന ആരോടും അവരുടെ വലിപ്പചെറുപ്പം നോക്കാതെ അഭിമുഖം നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിലുള്ള വിഷമത്തിലാണ് ഈ വിശദീകരണമെന്നും മിയ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ന്യൂസ് എന്റെ ശ്രദ്ധയില്‍പെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയതെന്ന് മിയ. തന്റെയും മറ്റു ചില നടിമാരുടെയും പേരുകള്‍ ചേര്‍ത്തായിരുന്നു ആ വാര്‍ത്ത. കുറച്ചു നാളു മുന്‍പ് താന്‍ മറ്റൊരു ന്യൂസ് പോര്‍ട്ടലിനു കൊടുത്ത അഭിമുഖത്തില്‍ നിന്നും ചില ഭാഗങ്ങള്‍ പകര്‍ത്തി ആണ് ആ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ വ്യക്തത കിട്ടാനായി താന്‍ നല്‍കിയ യഥാര്‍ത്ഥ അഭിമുഖം പ്രസിദ്ധീകരിച്ച ന്യൂസ് പോര്‍ട്ടലിനെ ഒന്നാം അഭിമുഖം എന്നും തെറ്റായി പകര്‍ത്തിച്ചു എഴുതിയ ന്യൂസ് പോര്‍ട്ടലിനെ രണ്ടാം ന്യൂസ് പോര്‍ട്ടലെന്നും എഴുതാമെന്നും മിയ.



ഫെയ്‌സ്ബുക്കില്‍ നടി നല്‍കിയ പോസ്റ്റ്.


 
Other News in this category

 
 




 
Close Window