Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം 500 മെഡിക്കല്‍ സ്‌കൂളുകള്‍ സ്ഥാപിക്കുന്നു, ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
reporter

 ലണ്ടന്‍: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം അഞ്ഞൂറ് പുതിയ മെഡിക്കല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ വര്‍ഷവും 1500 പുതിയ മെഡിക്കല്‍ സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ അഞ്ഞൂറു സ്‌കൂളുകള്‍ സ്ഥാപിക്കുന്നത്. ഇതോടെ ഡോക്റ്റര്‍മാരുടെ കുറവ് ഓരോ വര്‍ഷവും കുറയ്ക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. 25 ശതമാനം അധികം ഡോക്റ്റര്‍മാരെ ഓരോ വര്‍ഷവും കണ്ടെത്താന്‍ സാധിക്കും. 2020 ഓടെ ഇത് പ്രാവര്‍ത്തികമാകും. ഡോക്റ്റര്‍മാരുടെ കുറവ് മൂലം എന്‍എച്ച്എസില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ പ്രതിവര്‍ഷം ആറായിരം ഡോക്റ്റര്‍മാരാണ് പുറത്തിറങ്ങുന്നത് ഇത് പര്യാപ്തമല്ല.

അതേസമയം, സര്‍ക്കാര്‍ തീരുമാനം ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യക്കാരേയും പ്രത്യേകിച്ച് മലയാളികളെയുമാണ്. ഇനി മുതല്‍ വിദേശത്തു നിന്ന് ഡോക്റ്റര്‍മാരെ എടുക്കുന്നത് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ തീരുമാനം. ഇതോടെ മലയാളികളടക്കമുള്ളവര്‍ക്ക് അവസരം ഇല്ലാതാകും. കൂടാതെ ഇപ്പോള്‍ ഉള്ള വിദേശികളെ ഒഴിവാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഈ തീരുമാനം വലിയ തിരിച്ചടിയാകും ഉണ്ടാക്കുക.

 
Other News in this category

 
 




 
Close Window