Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.47 INR  1 EURO=76.95 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി, കോണ്‍ഗ്രസിന് ഏഴു സീറ്റ് നഷ്ടം, ബിജെപി ഇത്തവണയും ഔട്ട്
REPORTER

മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫിന്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടി എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റ് കൂടി പിടിച്ചെടുത്തു.

ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തവണ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി. ബിജെപി രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫും എല്‍ഡിഎഫും വിജയിച്ച ഓരോ വാര്‍ഡുകളിലാണ് ബിജെപി രണ്ടാമതെത്തിയത്.

നിലവിലെ സഭയില്‍ എല്‍ഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്. 112 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.

35 വാര്‍ഡുകളിലും എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ഡിഎ 32 വാര്‍ഡിലണ് മത്സരിച്ചത്.

 
Other News in this category

 
 




 
Close Window