Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.10 INR  1 EURO=75.67 INR
ukmalayalampathram.com
Wed 23rd Aug 2017
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡും പൊളിമര്‍ നോട്ടുകളിലേക്ക്. ഒക്‌റ്റോബറില്‍ പുറത്തിറക്കും
reporter

ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡും പൊളിമര്‍ നോട്ടുകളിലേക്ക് മാറുന്നു. ഒക്‌റ്റോബര്‍ നാലിന് പത്ത് പൗണ്ടിന്റെ പൊളിമര്‍ നോട്ട് പുറത്തിറക്കുമെന്ന് റോയല്‍ ബാങ്ക് ഒഫ് സ്‌കോട്ട്‌ലന്‍ഡ് അറിയിച്ചു. സ്‌കോട്ടീഷ് ഗണിത ശാസ്ത്രജ്ഞയും വാനനിരീക്ഷകയുമായ മേരി സൊമേര്‍വില്ലിയുടെ ചിത്രത്തോട് കൂടിയതാണ് നോട്ട്. ഇതോടൊപ്പം ഇവരുടെ ജന്മനാടായ ബേണ്‍സ് ഐലന്റ്, ഫിഫെ എന്നിവയുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. വളരെ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ നോട്ട് പുറത്തിറക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. അതിനാല്‍ തന്നെ ഈ നോട്ടുകളുടെ വ്യാജന്‍ ഇറക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്നും ഇവര്‍ അറിയിച്ചു. അതേസമയം, പുതിയ 20 പൗണ്ട് നോട്ട് ഉടന്‍ പുറത്തിറക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കി. 2020 ന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ. വ്യവസായി കാത്തറിന്‍ ക്രാന്‍സ്റ്റണിന്റെ ചിത്രത്തോട് കൂടിയതാകും ഈ നോട്ട്. 

പേപ്പര്‍ നോട്ടിനെക്കാള്‍ 15 ശതമാനം ചെറിയതായിരിക്കും പുതിയ ാേട്ട്. നേരത്തേ അഞ്ച് പൗണ്ടിന്റെ പൊളിമര്‍ നോട്ട് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ സ്‌കോട്ടീഷ് നോവലിസ്റ്റും കവിയുമായ നാന്‍ ഷെപ്പേര്‍ഡിന്റെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. 2016 ലാണ് ഈ നോട്ട് വിപണിയിലെത്തിയത്. പുതിയ നോട്ട് പുറത്തിറക്കുന്നതോടെ പഴയ നോട്ട് ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന് സാവകാശവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ പഴയ നോട്ട് പൂര്‍ണമായും പിന്‍വലിക്കും.

 
Other News in this category

 
 




 
Close Window