Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 16th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; കൊലചെയ്തത് കണ്ണടച്ചു നിന്നാല്‍ സമ്മാനം നല്‍കാമെന്നു പറഞ്ഞ്
Reporter

 കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു. വരാപ്പുഴ മുട്ടിനകം നടുവത്തുശേരില്‍ ശീതള്‍ (29) ആണ് മരിച്ചത്. പ്രണയ കലഹമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നെടുങ്കുന്നം സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ പത്തരയോടെയാണ് സംഭവം.

ശീതളുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മെ ാഴി നല്‍കിയത്. ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതെത്തുടര്‍ന്നാണ് ശീതളിനെ കുത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് ശീതശിനോട് പറഞ്ഞു. ശീതള്‍ കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുമെന്നുമാണ് മൊഴി.

ചെറായി ബീച്ചിനു സമീപം പിഎസ്.സി കോച്ചിങ് ക്ലാസിനു വന്ന യുവതി യുവാവിനൊപ്പം ബീച്ചലെത്തിയതായിരുന്നു. ബീച്ചില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. അതിനിടെ, നാട്ടുകാരുടെ മുന്നിലിട്ട് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. ബീച്ചില്‍ വച്ച് കുത്തേറ്റ യുവതി തൊട്ടടുത്ത റോഡിലെത്തി സമീപത്തെ റിസോര്‍ട്ടില്‍ ചെന്ന് തനിക്കു കുത്തേറ്റുവെന്ന് അറിയിക്കുകയായിരുന്നു. കൈയിലും വയറിലുമായി ആറോളം കുത്തേറ്റിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window