Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.78 INR  1 EURO=76.84 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉഴവൂര്‍ വിജയന്റെ മരണത്തില്‍ വിജിലന്‍സ് അന്വേഷണം; ചുമതല ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്
Reporter

തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടി.വി. ബേബി ചൂണ്ടിക്കാട്ടി. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്‍സിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂര്‍ വിജയന്‍ പരാതിപ്പെട്ടിരുന്നുവെന്ന് കായംകുളത്തെ വ്യവസായി നൗഷാദ് ഖാനും വെളിപ്പെടുത്തിയിരുന്നു. വിജയനെ ഭീഷണിപ്പെടുത്താന്‍ കാരണം പാര്‍ട്ടിയിലെ പ്രശ്‌നമാണെന്ന് സുള്‍ഫിക്കര്‍ തന്നോട് സമ്മതിച്ചതായും നൗഷാദ് വെളിപ്പെടുത്തിയിരുന്നു.

സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ വിഷയം കൂടുതല്‍ ഗൗരവകരമായി. 'അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല' എന്നിങ്ങനെയായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ സംഭാഷണം. എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതെന്ന് സന്തതസഹചാരിയായിരുന്ന എന്‍സിപി നേതാവ് വെളിപ്പെടുത്തിയിരുന്നു.


 

 
Other News in this category

 
 




 
Close Window