Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ആരോഗ്യം
  Add your Comment comment
പനി വരുമ്പോള്‍ ഭക്ഷണത്തിന്റെ രുചി അറിയാന്‍ പറ്റുന്നില്ലേ? അമിതവണ്ണത്തിലേക്കുള്ള ആദ്യ സൂചനയാണത്
reporter
രുചി അറിയാന്‍ സഹായിക്കുന്ന രസമുകുളങ്ങള്‍ ചിസ സന്ദര്‍ഭങ്ങളില്‍ ശരിയായി പ്രവര്‍ത്തിക്കാറില്ല. പനി പോലെ എന്തെങ്കിലും അസുഖമുള്ളവര്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന് രുചി തോന്നാറില്ല. എന്നാല്‍ അപ്പറ്റീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം അനുസരിച്ച് ഭക്ഷണത്തിന്റെ രുചി അറിയാനാകാത്ത അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് വ്യക്തമാക്കുന്നത്. രുചി അറിയാനാകാത്ത അവസ്ഥ അമിതവണ്ണത്തിലേക്കും അതുവഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളിലെക്കും നയിക്കുമെന്നാണണ് പഠനറിപ്പോര്‍ട്ട് പറയുന്നത്.


ഭക്ഷണത്തില്‍ അമിതമായ അളവില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും രുചി അറിയാനാകാത്ത അവസ്ഥ കാരണം ഇത് അറിയാതെ പോകുന്നു. അതുപോലെതന്നെയാണ് ഉപ്പിന്റെ കാര്യവും. രുചി തിരിച്ചറിയാത്ത സാഹചര്യങ്ങളില്‍ അവ അമിതമായി ഉപയോഗിക്കാന്‍ ഇടവരും. ഇവ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നത് അമിതവണ്ണം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുവഴി പ്രമോഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടും എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ സര്‍വ്വകലശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റോബിന്‍ ഡാന്‍ഡോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമം പലര്‍ക്കും ഏറെ ശ്രമകരമാണ്. കഠിനമായി വ്യായാമം പിന്‍തുടര്‍ന്നിട്ടും വണ്ണം കുറയ്ക്കാന്‍ കഴിയാത്തതിനു പിന്നിലെ പല കാരണങ്ങളും വിദഗാധര്‍ കണ്ടെത്തിയിട്ടുണ്ട്. വിവിധതരം രുചികള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന രസമുകുളങ്ങളും ചിലപ്പോള്‍ ഭാരം കുറയ്ക്കുന്നതിന് തടസം നിന്നേക്കാമെന്നാണ് പുതിയ പഠനം പറയുന്നത്.
 
Other News in this category

 
 




 
Close Window