Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
സിനിമ
  Add your Comment comment
ബാഹുബലി ഇഫക്ടിനു ശേഷം പ്രഭാസിന്റെ അടുത്ത സിനിമ സാഹൊ
reporter
തന്റെ കരിയര്‍ മാറ്റിമറിച്ച 'ബാഹുബലി' സിരീസിന് ശേഷം പ്രഭാസ് മറ്റൊരു സിനിമയില്‍ അഭിനയിച്ചുതുടങ്ങി. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യവാരം പ്രഖ്യാപിച്ച സിനിമ 'സാഹൊ'യുടെ ചിത്രീകരണം തുടങ്ങിയ വിവരം പ്രഭാസ് ആരാധകരുമായി പങ്കുവച്ചു. 'ഇത് ചിത്രീകരണത്തിന്റെ സമയം. ബാഹുബലിക്കൊപ്പം നാലര വര്‍ഷം നീണ്ട യാത്രയ്ക്ക് ശേഷം, സാഹൊ എന്ന ഒരു പുതിയ ആക്ഷന്‍ ലോകത്തേക്ക് കടക്കുന്നതിന്റെ ആവേശമുണ്ട്..' പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന 'സാഹൊ'യുടെ ബജറ്റ് 150 കോടിയാണ്. ബാഹുബലിയെപ്പോലെ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലുമെത്തും ചിത്രം. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ വന്‍തുകയാണ് 'സാഹൊ'യുടെ വിതരണാവകാശത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അറിയുന്നു. ബാഹുബലി2ന് ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. മുംബൈ, അബുദബി, ദുബൈ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങള്‍ ലൊക്കേഷനുകള്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണ റെഡ്ഡിയും പ്രമോദും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ 2018 ആദ്യ പകുതിയില്‍ തീയേറ്ററുകളിലെത്തും.

ഇന്ത്യന്‍ സിനിമകളുടെ ബോക്‌സ്ഓഫീസ് സാധ്യതകളെക്കുറിച്ച് സിനിമാമേഖലയെ ആകെ ബോധ്യപ്പെടുത്തിയ ചിത്രങ്ങളായിരുന്നു 'ബാഹുബലി' ഒന്നും രണ്ടും ഭാഗങ്ങള്‍. സംവിധായകന്‍ രാജമൗലിക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ് ഉള്‍പ്പെടെയുള്ളവരുടെയും നാലരഅഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ പ്രയത്‌നം. 1700 കോടിക്ക് മുകളിലാണ് ബാഹുബലി 2 ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് നേടിയത്.
 
Other News in this category

 
 




 
Close Window