Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
" മോഹന്‍ലാല്‍ വലിയ സ്റ്റാറാണ്; ഇനി അങ്ങനെയൊരു വേഷത്തില്‍ അഭിനയിക്കില്ല"
reporter
മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായി മലയാള സിനിമയെ കീഴടക്കിയ അതേ കാലയളവില്‍ അരങ്ങേറ്റം കുറിച്ച മദന്‍ലാല്‍ ആദ്യ ചിത്രത്തിന് ശേഷം സിനിമയില്‍ സജീവമായിട്ടില്ല. ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാലും ഇനി മോഹന്‍ലാലിനെ അനുകരിക്കാനും അവതരിപ്പിക്കാനുമില്ലെന്ന് മദന്‍ലാല്‍ പറയുന്നു. കൈരളി ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരളാ എക്‌സ്പ്രസിലൂടെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മദന്‍ലാല്‍ മനസ് തുറന്നത്.
'' ഇല്ല. ഇനി അങ്ങനെയൊരു വേഷത്തിലേക്ക് ഇനി അഭിനയിക്കാനില്ല. ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കാനില്ല. അടുത്തിടെ ഗള്‍ഫില്‍ ഒരു ഷോയ്ക്ക് ലാലിന്റെ വേഷത്തില്‍ വരാമോ എന്ന് ചോദിച്ചു. പറഞ്ഞ പണം തരാമെന്നും പറഞ്ഞു. എന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു. മോഹന്‍ലാല്‍ വലിയ നടനാണ്. ഞാന്‍ വെറും മദന്‍ലാല്‍ മാത്രമാണ് ,മദന്‍ലാല്‍. എന്നെ വിട്ടേക്കൂ. പ്ലീസ്. 'ആരോടും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. എന്നെ സിനിമയില്‍ എത്തിച്ച വിനയേട്ടനോട് പോലും പിന്നീട് അവസരം ചോദിച്ചിച്ചിട്ടില്ല. വിളിക്കുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ടാണ്. സൂപ്പര്‍ സ്റ്റാര്‍ ഇറങ്ങി 27 വര്‍ഷം കഴിഞ്ഞ് അടുത്തിടെയാണ് വിനയേട്ടനെപ്പോലും വിളിച്ചത്. നീ മാത്രമേ ഇതുവരേയും എന്നെ വിളിക്കാതേയുള്ളൂ, എന്തുകൊണ്ട് ഇതുവരെയും വിളിച്ചില്ല എന്ന് വിനയേട്ടന്‍ ചോദിച്ചു. വിളിച്ചില്ല. അത്ര തന്നെ.'' മദന്‍ലാല്‍ പറയുന്നു.

മമ്മൂട്ടി,ദിലീപ്,പൃഥ്വിരാജ്, സുരേഷ് ഗോപി,ജയറാം എന്നിവരുള്‍പ്പെടെ പല മുന്‍നിര താരങ്ങളെയും നായകന്‍മാരാക്കി സിനിമ ചെയ്ത വിനയന് പ്രതാപകാലത്തും മോഹന്‍ലാല്‍ ചിത്രം ഒരുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വിനയന്‍ എന്ന സംവിധായകന്റെ അരങ്ങേറ്റം മോഹന്‍ലാലിന്റെ അപരനെ സ്‌ക്രീനില്‍ അവതരിപ്പിച്ച് ഒരുക്കിയ ചിത്രവുമായാണ്. മോഹന്‍ലാലുമായി സാമ്യമുള്ള മദന്‍ലാല്‍ എന്ന നടനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രം സ്വീകരണത്തേക്കള്‍ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. മോഹന്‍ലാലിനെ അപമാനിക്കാന്‍ ഒരുക്കിയ ചിത്രമായിരുന്നു ഇതെന്ന രീതിയില്‍ പിന്നീട് പ്രചരണമുണ്ടായി.
 
Other News in this category

 
 




 
Close Window