Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോടതി വിധി വന്നാല്‍ എന്തു സംഭവിക്കുമെന്ന് ഒരു നിശ്ചയവുമില്ല: പേടിച്ചു വിറച്ച് ഹരിയാന സര്‍ക്കാരും പൊലീസും
reporter
ചണ്ഡിഗഡ്ന്മ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെ മാനഭംഗക്കേസില്‍ കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അനുയായികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. ഇവരില്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറു പേര്‍ ഹരിയാനയിലെ സിര്‍സയിലും ബാക്കിയുള്ളവര്‍ പഞ്ച്കുളയിലുമാണ് കൊല്ലപ്പെട്ടതെന്നും ഡിജിപി ബി.എസ്.സന്ധു അറിയിച്ചു. വെടിയേറ്റാണ് മരണത്തിലേറെയും.

എന്നാല്‍, നിലവില്‍ ഹരിയാനയില്‍ എവിടെയും പുതുതായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പഞ്ചാബിലും സ്ഥിതി ശാന്തമാണ്. ചിലയിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ സ്ഥിതി തുടരാനുള്ള കഠിന പരിശ്രമത്തിലാണ് സര്‍ക്കാര്‍. 27നും വിധി പ്രസ്താവിക്കുന്ന 28നും അക്രമസംഭവങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത മുന്‍കരുതലുകളാണെടുക്കുന്നത്. 28ന് റോത്തക്കിലെ ജയിലിലേക്ക് സിബിഐ പ്രത്യേക കോടതി ജഡ്ജിയെ വ്യോമമാര്‍ഗം എത്തിക്കുന്നതില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്.

അതിനിടെ അക്രമസംഭവങ്ങള്‍ തടയാന്‍ നടപടികളെടുക്കാത്തതിന്റെ പേരില്‍ ഹരിയാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു എന്നാണു പഞ്ചാബ്ഹരിയാന ഹൈക്കോടതി പറഞ്ഞത്. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിച്ചതിനു പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
 
Other News in this category

 
 




 
Close Window