Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
മസ്തിഷ്‌കാഘാതം: സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ (36) അന്തരിച്ചു
reporter
സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി (36) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മസ്തിഷക്കാഘാതമാണ് മരണകാരണം. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി. ചൊവ്വാഴ്ച വൈകീട്ട് 4.10ന് അന്തരിച്ചു.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ഇളയ മകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍.
 
Other News in this category

 
 




 
Close Window