Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി - തിയെറ്ററില്‍ ആരു നേടും ഇത്തവണ ഓണം മാസ് കലക്ഷന്‍?
reporter
ഓണാഘോഷങ്ങള്‍ക്ക് തീയേറ്ററുകളിലും ആരംഭം. മോഹന്‍ലാല്‍ ചിത്രം കൂടാതെ മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി ചിത്രങ്ങളും ഇത്തവണത്തെ ഓണത്തിന് തീയേറ്ററുകളിലുണ്ട്. മമ്മൂട്ടിയുടെ ശ്യാംധര്‍ ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ', ജിനു.വി.എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം 'ആദം ജോണ്‍', അല്‍ത്താഫ് സലിമിന്റെ നിവിന്‍ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയാണ് ഓണത്തിനുള്ള മറ്റ് പ്രധാന റിലീസുകള്‍.

1971'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം. ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പി. ലാല്‍ജോസ് അനേകം അഭിമുഖങ്ങളില്‍ മുന്‍പ് നേരിട്ട ചോദ്യമാണ് എന്നാണ് മോഹന്‍ലാലിനൊപ്പം ഒരു ചിത്രമെന്നത്. പലതവണ ആലോചിച്ചിട്ട് നടക്കാതെപോയത് 'വെളിപാടിന്റെ പുസ്തക'ത്തിലൂടെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കുകയാണ് അദ്ദേഹം. 'നീന'യ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ലാല്‍ജോസ് ചിത്രം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

പുത്തന്‍ പണ'ത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രമാണ് 'പുള്ളിക്കാരന്‍ സ്റ്റാറാ'. 'സെവന്‍ത് ഡേ'യ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന രതീഷ് രവിയാണ്. രാജകുമാരന്‍ എന്ന അധ്യാപക പരിശീലകനാണ് ചിത്രത്തില്‍ മമ്മൂട്ടി. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് നിര്‍മ്മിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് റിലീസ് ചെയ്യുന്നത്. വിനോദ് ഇല്ലമ്പള്ളിയാണ് ക്യാമറ.

പൃഥ്വിരാജ് ചിത്രമാണ് 'ആദം ജോണ്‍'. ശശികുമാര്‍ ചിത്രം 'മാസ്റ്റേഴ്‌സ്', അനില്‍ സി.മേനോന്‍ ചിത്രം 'ലണ്ടന്‍ ബ്രിഡ്ജ്' എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായിരുന്നു ചിത്രീകരണം. നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപക് ദേവിന്റെ സംഗീതം. ജിത്തു ദാമോദര്‍ ഛായാഗ്രഹണം. രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിതരണം.

പ്രേമ'ത്തില്‍ 'മേരി'യുടെ കൂട്ടുകാരനായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട അല്‍ത്താഫ് സലിം സംവിധായകനാവുന്നു. 'ആക്ഷന്‍ ഹീറോ ബിജു'വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മാണം. മുകേഷ് മുരളീധരനാണ് ക്യാമറ. ഐശ്വര്യലക്ഷ്മി, അഹാന കൃഷ്ണ, ലാല്‍, ശാന്തി കൃഷ്ണ, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സ്രിന്റ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാതെയാണ് അല്‍ത്താഫ് ആദ്യചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
 
Other News in this category

 
 




 
Close Window