Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജയരാജനെതിരേ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സാങ്കേതിക പിഴവുണ്ടെന്നു സിബിഐ കോടതി
reporter
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തി സിബിഐ സമര്‍പ്പിച്ച കറ്റപത്രത്തില്‍ സാങ്കേതിക പിഴവുണ്ടെന്ന് സിബിഐ കോടതി. സിബിഐയുടെ വാദങ്ങള്‍ കൂടി കേട്ടതിന് ശേഷമേ കുറ്റപത്രം മടക്കാവൂയെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ ഏഴിലേക്ക് മാറ്റി.
പി.ജയരാജനെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയായിരുന്നു സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നിവയ്ക്ക് പുറമെ യുഎപിഎ അടക്കം 15 ലേറെ വകുപ്പുകളാണ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയത്. കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതി വിക്രമനുമായി കൊലപാതകം ആസൂത്രണം ചെയ്തത് ജയരാജനാണ്. മറ്റ് പ്രതികളെ ഏകോപിപ്പിച്ചത് വിക്രമനാണെന്നും സിബിഐ വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window