Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
പീഡനത്തില്‍ ഇന്ത്യയെ പരിഹസിക്കുന്ന ബ്രിട്ടീഷ് ജനത ഇത് കാണുക, പൊലീസുകാരികള്‍ പോലും പകല്‍ സമയത്ത് സുരക്ഷിതരല്ല
reporter

ലണ്ടന്‍: ഇന്ത്യയില്‍ പകല്‍ സമയത്ത് പോലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയില്ലെന്നാണ് യൂറോപ്യന്‍മാരുടെ വാദം. എന്നാല്‍ അവരുടെ നാട്ടില്‍ പൊലീസുകാരികള്‍ പോലും സുരക്ഷിതമല്ലെന്ന് കഴിഞ്ഞ ദിവസത്തെ സംഭവം തെളിയിച്ചിരിക്കുന്നു. നോട്ടിങ്ഹില്‍ കാര്‍ണിവലിനിടെ യുവാവ് പൊലീസുകാരിയോട് മോശമായി പെരുമാറുന്ന വിഡിയൊ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വെളുത്ത ടീ ഷര്‍ട്ടും ഷോര്‍ട്‌സും തൊപ്പിയും ധരിച്ച ആഫ്രിക്കന്‍ വംശജനാണ് മോശമായി പെരുമാറിയത്. വെളുത്ത വര്‍ഗക്കാരിയാണ് പൊലീസ് ഉദ്യോഗസ്ഥ. ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുകയും ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഒമ്പത് സെക്കന്റ് ഉള്ള വിഡിയൊയാണ് ഇപ്പോള്‍ പുറത്തുവന്നത്. ആഫ്രോ കരീബിയന്‍ സാംസ്‌കാരിക പരിപാടിയാണ് നോട്ടിങ്ഹില്‍ കാര്‍ണിവല്‍. യുകെയിലെ ഏറ്റവും വലിയ കാര്‍ണിവലുകളില്‍ ഒന്നാണിത്.


 
Other News in this category

 
 




 
Close Window