Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേന്ദ്ര മന്ത്രിമാരെ മാറ്റി അമിത് ഷായുടെ പുതു പരീക്ഷണം: ആര്‍ക്കൊക്കെ കസേര നഷ്ടപ്പെടുമെന്ന് ഞായറാഴ്ച അറിയാം
reporter
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും.

കേന്ദ്രമന്ത്രിമാരുടെ രാജി തുടരുന്നതിനിടെ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിട്ടുണ്ട്.

ആരൊക്കെ മന്ത്രിസഭയില്‍ നിന്ന് പുറത്താവും, ആരെല്ലാം മന്ത്രിസഭയില്‍ പുതുതായി ഇടംനേടും, വകുപ്പുകളുടെ പുന:ക്രമീകരണം ആര്‍ക്കെല്ലാം നേട്ടമാക്കും എന്നീ കാര്യങ്ങളിലൊന്നും പാര്‍ട്ടിയോ സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടെങ്കിലും ഇതേക്കുറിച്ച് പലതരം വീക്ഷണങ്ങളാണ് തലസ്ഥാനത്ത് പങ്കുവയ്ക്കപ്പെടുന്നത്........

മന്ത്രിമാരുടെ പ്രവര്‍ത്തനമികവാണ് പുന:സംഘടനയെ സ്വാധീനിക്കുന്ന ഒരു ഘടകം. മോശം പ്രകടനം നടത്തിയ മന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
കേന്ദ്രമന്ത്രിസഭയിലെ 21 പേര്‍ ഉത്തര്‍പ്രദേശ് (14),ബീഹാര്‍(7) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയും ഇരുസംസ്ഥാനങ്ങളിലും എന്‍ഡിഎ അധികാരം നേടുകയും ചെയ്ത സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ചില മന്ത്രിമാരെ പിന്‍വലിക്കാന്‍ സാധ്യത കൂടുതലാണ്.



ബീഹാറില്‍ നിന്നുള്ള ചില ബിജെപി മന്ത്രിമാര്‍ക്ക് പകരം ജെഡിയുവില്‍ നിന്നുള്ള അംഗങ്ങള്‍ മന്ത്രിസഭയില്‍ ഇടം നേടും എന്നാണ് റിപ്പോര്‍ട്ട്.
 
Other News in this category

 
 




 
Close Window