Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അടൂര്‍ മൗണ്ട് സിയോണ്‍, വയനാട് ഡിഎം മെഡി. കോളജ് പ്രവേശനം സുപ്രിംകോടതി റദ്ദാക്കി
REPORTER

ന്യൂഡല്‍ഹി: അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിനും വയനാട് ഡിഎം മെഡിക്കല്‍ കോളജിനും, വിദ്യാര്‍ത്ഥി പ്രവേശനത്തിനായി ഹൈക്കോടതി നല്‍കിയ താല്‍ക്കാലിക അനുമതി സുപ്രിംകോടതി റദ്ദ് ചെയ്തു. എന്നാല്‍ എംബിബിഎസ് പ്രവേശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെതിരെ സുപ്രിംകോടതിയില്‍ നേരിട്ട് റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ ഈ രണ്ട് കോളജുകള്‍ക്കും അനുമതി നല്‍കി.

അനുമതി നിഷേധിച്ചതിനെതിരെ തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളജ് നല്‍കിയ റിട്ട് ഹര്‍ജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. എംസിഐ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തങ്ങള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് അല്‍അസര്‍ കോളേജ് സുപ്രിംകോടതിയെ സമീപിക്കുന്നത്.

അല്‍അസര്‍ കോളജിന്റെ റിട്ട് ഹര്‍ജിക്കൊപ്പം മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെയും വയനാട് ഡിഎം മെഡിക്കല്‍ കോളജിന്റെയും റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കും.

 
Other News in this category

 
 




 
Close Window