Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
REPORTER

ഹരിപ്പാട്: ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഹരിപ്പാട് സ്വദേശിയായ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രീവത്സം ഗ്രൂപ്പ് ചെയര്‍മാന്‍ എം.കെ.ആര്‍ പിള്ളയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രാധാമണിയുടെയും കൃഷ്ണന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

എം.കെ.ആര്‍ പിള്ളയ്ക്ക് ആയിരം കോടി രൂപയില്‍ അധികം വരുന്ന അനധികൃത സ്വത്തുണ്ടെന്ന് ആദായ നികുതി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ എല്ലാ വിവരങ്ങളും രാധാമണിക്കും ഭര്‍ത്താവ് കൃഷ്ണനും അറിയാമെന്ന വിവരവും അധികൃതര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ മറ്റ് നടപടികളിലേക്ക് പോവാനിരിക്കെയാണ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window