Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
സിറിയക് ജോസഫിന് നോട്ടിങ്ഹാം വിടനല്‍കി, ജീവനറ്റ മൃതദേഹം ഏറ്റുവാങ്ങാനൊരുങ്ങി ജന്മനാട്
reporter

ലണ്ടന്‍: ലണ്ടനിലെ മോട്ടോര്‍വേ 1 ല്‍ വാഹനാപകടത്തില്‍പ്പെട്ട മരിച്ച പാലാ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫിന് നോട്ടിങ്ഹാം വിടയേകി. നൂറുകണക്കിന് പേരാണ് നോട്ടിങ്ഹാമിലെത്തിയത്. ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞു പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മലയാളികളും തദ്ദേശീയരും ഒഴുകിയെത്തി. ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപാ വികാരി ജനറാള്‍മാരായ ഡോ. തോമസ് പാറയടി, ഫാ. സജി മലയില്‍ പുത്തന്‍പുര, നോട്ടിങ്ഹാം സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിജു കുന്നക്കാട്ട്, ഫാ. സജി ഓലിക്കല്‍ എന്നിവര്‍ മുഖ്യ കാര്‍മികരായി.പരേതന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രത്യേക വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തി.

ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിച്ചു. കുര്‍ബാനയ്ക്കും മറ്റു പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും ശേഷം സിറിയക്കിന്റെ മൃതദേഹം കാണുന്നതിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും അവസരം ഒരുക്കിയത്. വിവിധ മലയാളി സംഘടനകള്‍ റീത്ത് സമര്‍പ്പിച്ചു. നോട്ടിങ്ഹാമിലെ മുഴുവന്‍ മലയാളികളും അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. ബുധനാഴ്ചയോടെ ഫ്യൂണറല്‍ ഡയറക്ടേഷ്സിന് കൈമാറിയ സിറിയക് ജോസഫിന്റെ മൃതദേഹം നോട്ടിങ്ഹാമിലുള്ള ഓഫീസിലാണ് സൂക്ഷിച്ചിരുന്നത്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് വേഗത്തിലാണ് അധികൃതര്‍ കൈമാറിയത്. മൃതദേഹം ഞായറാഴ്ച നാട്ടിലേക്കു കൊണ്ടു പോകും. തിങ്കളാഴ്ച രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ചേര്‍പ്പുങ്കല്‍ തുരുത്തിക്കുഴി തറവാട്ടുവീട്ടില്‍ എത്തിക്കും.

വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും. സിറിയക്കിന്റെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഇന്ന് നാട്ടിലേക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്റെ മത- സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന സിറിയക്കിനുള്ള ആദരസൂചകമായി നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുക്കുളങ്ങര, എന്നിവരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാനായി നാട്ടിലേക്ക് പോകുന്നുണ്ട്.

 
Other News in this category

 
 




 
Close Window