Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
50 ലക്ഷത്തിന്റെ നഷ്ടം, സുനന്ദ മരിച്ചു കിടന്ന മുറി തുറക്കാന്‍ ഹോട്ടലിന് കോടതി അനുമതി
REPORTER

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ലീലാ പാലസിന്റെ മുറി തുറക്കാന്‍ പാട്യാല കോടതി ഉത്തരവിട്ടു. അതേസമയം കേസന്വേഷണത്തിന് ആവശ്യമായ സാധനങ്ങള്‍ മുറിയില്‍ നിന്നെടുക്കാന്‍ കോടതി പോലീസിന് പൂര്‍ണ്ണാധികാരം നല്‍കി. 

ലീലാ പാലസിലെ 345ാം മുറിയില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടത്. അന്ന് പോലീസ് സീല്‍ ചെയ്തതാണ് മുറി. മുറി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉദാസീന നിലപാടെടുത്ത പോലീസിനെ കോടതി വിമര്‍ശിച്ചു. സെപ്റ്റംബര്‍ 26നകം മുറി തുറക്കാന്‍ പോലീസ് അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഒരു കൊലപാതകം നടന്ന വീട് കൊലപാതക ശേഷം അനിശ്ചിതമായി അടച്ചിടുമോ എന്ന് പോലീസിനെ പരിഹസിച്ചു കൊണ്ട് കോടതി ചോദിച്ചു.

മാസങ്ങളായി മുറി അടച്ചിട്ടതു കൊണ്ട് ഹോട്ടലിനുണ്ടായ നഷ്ടം ആര് നികത്തുമെന്നും പോലീസിനോട് കോടതി ചോദിച്ചു. ഒരു രാത്രിക്ക് 50000 രൂപയിലധികം വാടകയുള്ള മുറി അടച്ചിട്ടതു മൂലം രണ്ട് വര്‍ഷം കൊണ്ട് തങ്ങള്‍ക്ക് 50 ലക്ഷത്തിന്റെ നഷ്ടമുണ്ടായെന്നാണ് ഹോട്ടല്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

 
Other News in this category

 
 




 
Close Window