Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സി പി എം മന്ത്രിയുടെ വക വഴിപാടും അന്നദാനവും വിവാദമാകുന്നു
reporter

ഗുരുവായൂര്‍: അഷ്ടമിരോഹിണി ദിനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരെത്തി കുടുംബാംഗങ്ങളുടെ പേരില്‍ വഴിപാട് നടത്തിയത്. വിശ്വസത്തോടുള്ള സി പി എമ്മിന്റെ ഇരട്ട താപ്പാണ് പുറത്തു വന്നതെന്ന് ബിജെപി പ്രതികരിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രി നേതൃത്വം നല്‍കി.

ക്ഷേത്ര ദര്‍ശനത്തിനിടെ കടകംപിള്ളികുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. അന്നദാനത്തിനുള്ള പണം കൂടി നല്‍കിയതിന് ശേഷമാണ് ക്ഷേത്രം വിട്ടത്. വൈകീട്ട് ദേവസ്വം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ക്ഷേത്ര ദര്‍ശനത്തിലുള്ള സന്തോഷവും മന്ത്രി പ്രകടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രന്റെ പ്രവര്‍ത്തനം ആത്മാര്‍ഥമായാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി പ്രതികരിച്ചു. അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് ഇതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.വിശ്വാസത്തിന്റെ കാര്യത്തിലുള്ള കാപട്യം സി പി എം അവസാനിപ്പിക്കണമെന്നും ബി ജെ പി ആരോപിച്ചു

 
Other News in this category

 
 




 
Close Window