Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഫാ. ടോം; തടവു ജീവിതവും പങ്കുവച്ചു
REPORTER

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മോചനത്തിനായി പ്രയത്‌നിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ടോം ഉഴുന്നാല്‍ നന്ദിയറിയിച്ചതായി സുഷമ ട്വിറ്ററില്‍ കുറിച്ചു. 

തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തിയതായി ടോം ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമിച്ച ഒമാനും യെമനും ഇന്ത്യ നന്ദിയറിക്കുന്നതായും സുഷമ ട്വീറ്റ് ചെയ്തു

ഇതിനിടെ, വത്തിക്കാനില്‍ സലേഷ്യന്‍ സഭയു സംരക്ഷണയിലാണ് കഴിയുന്ന ഫാ. ടോം തന്റെ തടവു ജീവിതം പങ്കുവച്ചു. ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടു പോയത്.

അറബിയും അല്‍പം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവര്‍. തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും പക്ഷേ മോശമായ പെരുമാറ്റം അവരില്‍ നിന്നുണ്ടായിട്ടില്ല.

എന്നാല്‍ ഐഎസ് ക്യാംപിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. തടവില്‍ കഴിഞ്ഞ കാലമത്രയും ഒരേ വസ്ത്രമായിരുന്നു ധരിച്ചത്. ശരീരഭാരം ക്രമാതീതമായി കുറയാന്‍ തുടങ്ങിയപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ അവര്‍ തന്നു. 

തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി. പക്ഷേ ഓരോ തവണ സ്ഥലം മാറുമ്പോഴും അവരെന്റെ കണ്ണുകെട്ടിയാണ് കൊണ്ടു പോയിരുന്നത്.

2016 മാര്‍ച്ച് മൂന്നിനാണ് ഏദനില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ എന്നെ തട്ടിക്കൊണ്ടു പോയത്. ആ കൂട്ടക്കൊല നടന്ന ആ രാത്രിക്ക് മുന്‍പുള്ള ദിവസം ചാരിറ്റി ഹൗസിന്റെ ഡയറക്ടറുമായി യെമനിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ഞാന്‍ സംസാരിക്കുകയുണ്ടായതായും ഫാദര്‍ പറഞ്ഞു. 





 

 
Other News in this category

 
 




 
Close Window