Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
വീണ്ടും സീപ്ലെന്‍ എത്തുന്നു, ഇത്തവണ ജപ്പാനില്‍ നിന്ന്
reporter

കൊച്ചി: ടൂറിസം മേഖലയെ ഏറെ സഹായിച്ചേക്കാവുന്ന പദ്ധതിയായ സീപ്ലെന്‍ തിരികെ എത്തുന്നു. ജപ്പാനിലെ സെറ്റൗചി ഹോള്‍ഡിംഗ്‌സിനൊപ്പം വാണിജ്യ വ്യോമയാന ഏജന്‍സിയായ സ്‌പൈസ് ജെറ്റ് ധാരണാപത്രത്തില്‍ അടുത്താഴ്ച ഒപ്പിടും. കപ്പല്‍നിര്‍മ്മാണം, ലോജിസ്റ്റിക്‌സ്, മറ്റ് ഗതാഗത സംബന്ധിയായ വ്യവസായങ്ങള്‍ തുടങ്ങിയവയില്‍ പ്രമുഖരായുള്ള ഗ്രുപ്പാണ് സെറ്റൗച്ചി ഹോള്‍ഡിംഗ്‌സ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഖഡ്കരി ഇതിനുള്ള എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

സീപ്ലെന്‍ അവതരിപ്പിക്കുന്നതിലൂടെ അത് ടൂറിസത്തെയും അതുപോലെതന്നെ വിവിധപ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ഏറെ സഹായകരമാകും. വിനോദത്തിനു മാത്രമല്ല പക്ഷെ വിദൂര സ്ഥലങ്ങളില്‍ അപകടഘട്ടങ്ങളിലും അടിയന്തിരഘട്ടങ്ങളിലും ജലാശയത്തിലും കരയിലും ഇറങ്ങാന്‍ ഇവയ്ക്ക് കഴിയുന്നു.

2010 ല്‍ ആന്‍ഡമാന്‍ നിക്കോബാറിലാണ് ആദ്യമായി ഈ പദ്ധതി സ്ഥാപിക്കുന്നത്. പിന്നീട് കരാര്‍ പുതുക്കിയിട്ടില്ലാത്തതിനാല്‍ ഈ സേവനം നിര്‍ത്തിവച്ചിരുന്നു. ഈ സേവനം സാമ്പത്തികമായി പ്രയോജനകരമല്ല എന്നതിനാലാണ് കരാര്‍ പുതുക്കാതിരുന്നത്. ആന്‍ഡമാന്‍ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ആരംഭിക്കുന്നത്. ഒരു ആംഫീബിയന്‍ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയായാണ് ഇത് അവതരിപ്പിക്കുന്നത്.

മാലിദ്വീപ് പോലുള്ള ദ്വീപ് രാജ്യങ്ങളില്‍ സീപ്ലെയിനിനു വലിയ പ്രചാരമുണ്ട്. ഇന്ത്യയില്‍ 1,300 ചെറുതും വലുതുമായ ദ്വീപുകളാണ് ഉള്ളത്. സീപ്ലെയിന്‍ അവതരിപ്പിക്കുന്നതിലൂടെ ഈ ദ്വീപുകളും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഗഡ്കരി ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ തുടങ്ങിയതിനെപ്പറ്റിയുള്ള ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നു.

 
Other News in this category

 
 




 
Close Window