Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
കായികം
  Add your Comment comment
ലോകകപ്പ് മത്സരം ഒക്ടോബര്‍ 17ന് ; സമീപത്തുള്ള കടകളെല്ലാം ഒഴിയണമെന്നു ഹൈക്കോടതി
reporter
അടുത്ത മാസം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനായി ഒരുങ്ങുന്ന കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലുള്ള കടകള്‍ ഈ മാസം 25നകം ഒഴിയണമെന്ന് ഹൈക്കോടതി. നിരവധി ഓഫീസുകളും ഷോപ്പുകളുമാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, സ്റ്റേഡിയം ഉടമകളായ ജിസിഡിഎ 25 ലക്ഷം രൂപ കെട്ടിവെക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളു ഒഫീസുകളും മറ്റു സ്ഥാപനങ്ങളും ഉടന്‍ ഒഴിപ്പിക്കണമെന്ന് ഫിഫ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് കടയുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഫിഫയുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍ മറ്റു വേദികളിലേക്കുമാറ്റുമെന്നും ഫിഫ അറിയിച്ചിരുന്നു. അടുത്ത മാസം ആറ് മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. കൊച്ചിയടക്കം ആറ് വേദികളുള്ള മത്സരങ്ങളില്‍ ഇന്ത്യയടക്കം 24 ടീമുകളാണ് പങ്കെടുക്കുന്നത്. ബ്രസീലും സ്‌പെയിനുമടക്കം ടൂര്‍ണമെന്റിലെ മികച്ച ടീമുകളാണ് കൊച്ചില്‍ മത്സരിക്കാനെത്തുക.
 
Other News in this category

 
 




 
Close Window