Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
കായികം
  Add your Comment comment
മിതാലിയെ കണ്ട് ആവേശം കൊള്ളണമെന്ന് സ്മൃതി
reporter

വളര്‍ന്നു വരുന്ന വനിതാ താരങ്ങള്‍ ഇപ്പോള്‍ സച്ചിനെ കണ്ടല്ല ആവേശം കൊള്ളുന്നത്, മറിച്ചു മിതാലി രാജിനെ കണ്ടാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകത്തില്‍ ഇന്ത്യ നടത്തിയ മികച്ച പ്രകനടത്തിന്റെ അടിസ്ഥാനത്തിലാണ് വളര്‍ന്നു വരുന്ന വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് മിതാലി രാജാണ് പ്രചോദനമെന്ന് മന്ദാന അഭിപ്രായപ്പെട്ടത്. മന്ദാനയുള്‍പ്പടെയുള്ളവര്‍ക്ക് വമ്പന്‍ അഭിനന്ദനമാണ് വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിനു പ്രമുഖ താരങ്ങളില്‍ നിന്നുള്‍പ്പടെ ലഭിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരേ ഫൈനലില്‍ ഒന്‍പത് റണ്‍സിനു തോറ്റ ഇന്ത്യന്‍ ടീം പുതിയ ചരിത്രം കുറിച്ചിരുന്നു. മിതാലി രാജിന്റെ ആ മറുപടിക്കു ശേഷം ഇന്ത്യന്‍ വനിതാ താരങ്ങളോട് ഇനിയാരെങ്കിലും തങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിക്കുമെന്നു തോന്നുന്നില്ല. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിനു ശേഷം പെണ്‍കുട്ടികള്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. അവരെല്ലാം സച്ചിന്‍ ടെണ്ടുല്‍ക്കറെയല്ല താരതമ്യത്തിനെടുക്കുന്നത്. മറിച്ചു മിതാലി രാജിനെയാണെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window