Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
സിനിമ
  Add your Comment comment
രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയെറ്റര്‍ തകര്‍ക്കണമെന്ന് രാമചന്ദ്രന്‍: നിര്‍മാതാവ് കേസു കൊടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് മാളത്തിലൊളിച്ചു
reporter
ദിലീപ് നായകനായ പുതിയ ചിത്രം 'രാമലീല'യ്‌ക്കെതിരായി ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി.പി.രാമചന്ദ്രനെതിരേ നിര്‍മ്മാതാവിന്റെ പരാതി. 'രാമലീല' പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്നായിരുന്നു ജി.പി.രാമചന്ദ്രന്റെ ഒരു പോസ്റ്റ്. ഇത് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം എറണാകുളം റേഞ്ച് ഐജി പി.വിജയന് പരാതി നല്‍കി. തൊട്ടടുത്ത നിമിഷം രാമചന്ദ്രന്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചു. അതു നേരത്തേ പിന്‍വലിച്ചല്ലോ എന്നൊരു പുതിയ പോസ്റ്റുമിട്ടു.
പൈറസിയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ജി.പി.രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയതായും നിര്‍മ്മാതാവ് പരാതിയില്‍ ആരോപിക്കുന്നു.
സെപ്റ്റംബര്‍ 28ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങളുമുയര്‍ന്നു. എന്നാല്‍ അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താന്‍ പോസ്റ്റ് ചെയ്ത ചില അഭിപ്രായപ്രകടനങ്ങള്‍ പെട്ടെന്നുതന്നെ പിന്‍വലിച്ചിരുന്നതായി പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ജി.പി.രാമചന്ദ്രന്‍ പറയുന്നു. ചിലര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും.
 
Other News in this category

 
 




 
Close Window