Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
സിനിമ
  Add your Comment comment
ധനുഷിന്റെ വില്ലനായി തമിഴ് സിനിമയില്‍ ടൊവീനയുടെ തകര്‍പ്പന്‍ പ്രകടനം; ചിത്രം മാരി 2
reporter
'മാരി' എന്ന ഗ്യാങ്സ്റ്ററായി ധനുഷ് എത്തി, ജനപ്രീതി നേടിയ ചിത്രത്തിന് രണ്ടാംഭാഗം വരുന്നു. ആദ്യഭാഗത്തിന്റെ സംവിധായകനായ ബാലാജി മോഹന്‍ തന്നെ ഒരുക്കുന്ന 'മാരി 2' സംബന്ധിച്ച ആദ്യ അപ്‌ഡേറ്റ് മലയാളികള്‍ക്ക് കൗതുകം പകരുന്ന ഒന്നാണ്. ധനുഷ് നായകനാവുമ്പോള്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളിതാരം ടൊവീനോ തോമസ് ആണ്. ടൊവീനോയെ ചിത്രത്തില്‍ എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഞാനെഴുതിയതില്‍ എക്കാലത്തെയും ഇഷ്ടകഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്നും സംവിധായകന്‍ വിവരം പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.
2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'മാരി'. ധനുഷും മലയാളി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ വില്ലനായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് യേശുദാസ് ആയിരുന്നു. കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക.


അതേസമയം ധനുഷ് ടൊവീനോ ചിത്രത്തില്‍ ഭാഗഭാക്കാവുന്നത് ആദ്യമായല്ല. ടൊവീനോ നായകനാവുന്ന രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാണം ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് നിര്‍വ്വഹിച്ചത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന 'തരംഗം', വിഷ്ണു സംവിധാനം ചെയ്യുന്ന 'മറഡോണ' എന്നിവയാണവ. ഇതില്‍ 'തരംഗം' 29ന് തീയേറ്ററുകളിലെത്തും.
 
Other News in this category

 
 




 
Close Window