Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
ബര്‍മിംഗ്ഹാമില്‍ ലുലു യൂസഫ് അലിയുടെ വൈ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
reporter
ലുലുഗ്രൂപ്പ് സാരഥിയും പ്രമുഖ പ്രവാസി വ്യവസായിയുമായ എം എ യൂസഫലിയുടെ വൈ ഇന്റര്‍നാഷണല്‍ ബര്‍മിംഗ്ഹാമില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഈ വര്‍ഷത്തെ ക്വീന്‍സ് അവാര്‍ഡ് ജേതാവുകൂടിയായ യൂസഫലിയുടെ വൈ ഇന്റര്‍നാഷണല്‍ യുകെയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബര്‍മിംഗ്ഹാമില്‍ 15 മില്യണ്‍ പൗണ്ടിന്റെ പുതിയ നവീകരണവുമായി എത്തുന്നത്. 120,000 സ്‌ക്വയര്‍ ഫീറ്റ് ഉള്ള പുതിയ കേന്ദ്രത്തിലേക്കാണ് മാറ്റം.

നാലുവര്‍ഷമായി സപ്ലെ രംഗത്തുള്ള വൈ ഇന്റര്‍നാഷണല്‍ ജോബ് സെന്റര്‍ വഴി പുതുതായി 60 പുതിയ ജീവനക്കാരെക്കൂടി റികൂട്ട് ചെയ്തിട്ടുണ്ട്. ആഷ്ടനില്‍ 2013 ല്‍ ആരംഭിച്ച വൈ ഇന്റര്‍നാഷണലില്‍ 180 ജീവനക്കാരാണ് ഉണ്ടായിരുന്നത്. നിലവിലെ സൈറ്റിനെ അപേക്ഷിച്ചു ആറു മടങ്ങു വിസ്തൃതിയിലായിരിക്കും ഒരു മൈല്‍ അകലെയുള്ള പുതിയ കേന്ദ്രമെന്ന് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ടോണി പേര്‍ക്സ് പറഞ്ഞു.

നിലവില്‍ 8 പ്രൊഡക്ഷന്‍ ലൈനുകളാണ് ഉള്ളത്. ഇത് ഇനി 20 ആകും. അതോടെ ജോലിസമയം 8 മണിക്കൂര്‍ ഷിഫ്റ്റ് ആകും. ഇപ്പോള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ മൂന്നു ഷിഫ്റ്റുകളാണ് ഉള്ളത്. ബര്‍മിംഗ്ഹാമിലെ പുതിയ കേന്ദ്രത്തിലേക്ക് 2018 ഓട്ടം സമയത്തോ 2019 ആദ്യമോ പ്രവര്‍ത്തനം മാറ്റും.

കഴിഞ്ഞവര്‍ഷം കമ്പനിക്കു 20 മില്യണ്‍ പൗണ്ട് ടേണ്‍ ഓവര്‍ ഉണ്ടായിരുന്നു. വൈ ഇന്റര്‍നാഷണല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്കും ഫാര്‍ ഈസ്റ്റിലേക്കും കയറുമെത്തി ചെയ്തു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നു. ഇത്തരത്തില്‍ പതിനായിരത്തിലേറെ പ്രൊഡക്ടുകളാണ് ലുലു വഴി ജനങ്ങളിലെത്തിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ 155 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലുലുവിനുണ്ട്. മാസത്തില്‍ ഒരു ഷോപ് എന്ന രീതിയില്‍ ലുലു പ്രവര്‍ത്തനം വ്യാപിപ്പിക്കുണ്ട്.
 
Other News in this category

 
 




 
Close Window