Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
സിനിമ
  Add your Comment comment
തിയെറ്ററുകളില്‍ ദിലീപിന്റെ പടയോട്ടം: രാമലീലയ്ക്ക് രണ്ടാം ദിവസവും ടിക്കറ്റ് കിട്ടാനില്ല
reporter
ദിലീപ് നായകനായ രാമലീലയ്ക്ക് തിയെറ്ററുകളില്‍ മികച്ച പ്രതികരണം. റിലീസ് ചെയ്ത ദിവസവും പിറ്റേന്നും തിയെറ്ററുകള്‍ നിറഞ്ഞു കവിഞ്ഞു. അടുത്തിടെ ഇറങ്ങിയ ഏറ്റവും നല്ല സിനിമ രാമലീലയാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. കുറ്റാരോപിതനായി ദിലീപ് ജയിലിലാകുന്നതിനു മുന്‍പ് ചിത്രീകരിച്ച ചിത്രമാണ് രാമലീല.
ജീവിതത്തില്‍ ദിലീപ് നേരിടുന്ന പ്രതിസന്ധികളോട് സാമ്യമുള്ള സംഭാഷണങ്ങള്‍ക്കെല്ലാം വലിയ കയ്യടിയാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രചാരണത്തില്‍ ഹൈലൈറ്റായി മാറിയിരിക്കുകയാണ് ഈ ഡയലോഗുകള്‍. ജയിലിലായാലും ദിലീപിന്റെ വിപണിമൂല്യത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ലെന്ന് ചിത്രം വ്യക്തമാക്കുന്നു എന്നാണ് വിലയിരുത്തല്‍. ഓണത്തിന് റിലീസ് ചെയ്ത മോഹന്‍ലാല്‍മമ്മൂട്ടി ചിത്രങ്ങള്‍ പോലും കാര്യമായ പ്രതികരണം സൃഷ്ടിക്കാതെ തീയറ്റര്‍ വിട്ടു.


എതിര്‍ പ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് ദിലീപ് ചിത്രം രാമലീല നേടിയ വിജയത്തില്‍ ഞെട്ടി സിനിമാ മേഖല. ചിത്രം കാണരുതെന്ന നെഗറ്റീവ് പ്രചാരണങ്ങളെ എല്ലാം അതിജീവിച്ച് ചിത്രം വിജയിച്ചത് ദിലീപിന്റെ സിനിമാ മേഖലയിലെ എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കാണരുതെന്ന പ്രചാരണങ്ങളെ അതിജീവിച്ച് പ്രേക്ഷകര്‍ തീയറ്ററുകളിലേക്ക് എത്തിയതും ദിലീപിന്റെ ഓരോ ഡയലോഗും പ്രേക്ഷകര്‍ കയ്യടികളോടെ സ്വീകരിച്ചതുമാണ് ദിലീപിന്റെ എതിരാളികളെ ഞെട്ടിച്ചത്.
 
Other News in this category

 
 




 
Close Window