Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
യുകെയില്‍ സമരങ്ങള്‍ക്ക് പഞ്ഞമില്ല, ഇത്തവണ റോയല്‍ മേയിലുകാര്‍. തര്‍ക്കം പെന്‍ഷനെച്ചൊല്ലി
reporter

ലണ്ടന്‍: ലോകത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സമരം നടക്കുന്ന രാജ്യമായി യുകെ മാറുകയാണ്. ഒന്നൊഴിയാന്‍ കാത്തിരിക്കുകയാണ് അടുത്ത ടീം സമരം ചെയ്യാന്‍. ഇപ്പോള്‍ റോയല്‍ മെയ്ല്‍ ജീവനക്കാരാണ് സമരത്തിന് തയാറെടുക്കുന്നത്. വേതനവും പെന്‍ഷനുമാണ് ഇപ്പോള്‍ സമരത്തിന് കാരണം. സമരം ചെയ്യണമോ എന്ന വിഷയത്തില്‍ ദി കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ നടത്തിയ ഹിതപരിശോധനയില്‍ 89 ശതമാനം പേരും അനുകൂലിച്ചു. 1.10 ലക്ഷം പേരാണ് ഈ യൂണിയനില്‍ അംഗമായിട്ടുള്ളത്. ട്രേഡ് യൂണിയന്‍ ആക്റ്റ് നടപ്പാക്കിയ ശേഷമുള്ള ആദ്യത്തെ വോട്ടെടുപ്പായിരുന്നു ഇത്. 50 ശതമാനത്തിലധികം പേര്‍ അനുകൂലിച്ചാല്‍ മാത്രമേ സമരം നടത്താവൂവെന്നായിരുന്നു ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നത്. സമരം തീരുമാനിച്ചതോടെ തീയതി നിശ്ചയിക്കാന്‍ നേതാക്കള്‍ നീക്കങ്ങള്‍ ആരംഭിച്ചു. 

ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കിയ ആനുകൂല്യ പദ്ധതികള്‍ 2018 മാര്‍ച്ചില്‍ അവസാനിക്കും. ഇതാണ് ഇവരെ പ്രതിഷേധിക്കാന്‍ ഇടയാക്കിയത്. കൂടാതെ 2013 ല്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇപ്പോള്‍ തന്നെ പെന്‍ഷന്‍ ഫണ്ട് പരിധി കടന്നു. പ്രതിവര്‍ഷം 400 പൗണ്ട് വീതമാണ് ഇവര്‍ അടയ്ക്കുന്നത്. ഇതുവഴി 1.26 ബില്യണ്‍ പൗണ്ടാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ വേതനം, ജോലി സുരക്ഷ, തൊഴില്‍ സമയം കുറയ്ക്കല്‍ എന്നിവയാണ് ഇപ്പോഴത്തെ സമരം വഴി മുന്നോട്ട് വയ്ക്കുന്നത്. അതേസമയം, സമരം ചെയ്യാനുള്ള ജീവനക്കാരുടെ തീരുമാനം നിരാശാജനകമാണെന്ന് മാനെജ്‌മെന്റ് അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് എല്ലാവരും അറിയിച്ചു. സമരത്തിലേക്ക് നീങ്ങിയാല്‍ എല്ലാവരേയും ഇത് സാരമായി ബാധിക്കുമെന്നും ഇവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window