Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
ആരും മറക്കരുത്, ഇന്ന് റെയ്ല്‍ സമരം, ബസ് പിടിക്കാന്‍ നോക്കുക
reporter

ലണ്ടന്‍: റെയ്ല്‍ ഡ്രൈവര്‍മാര്‍ ആഹ്വാനം ചെയ്ത ഇരുപത്തിനാലു മണിക്കൂര്‍ സമരം ആരംഭിച്ചു. ഇംഗ്ലണ്ടിലെ റെയ്ല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ആര്‍എംടി യൂനിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സതേണ്‍, മെര്‍സിറെയ്ല്‍, അറിവ റെയ്ല്‍ നോര്‍ത്ത്, ഗ്രേറ്റര്‍ ആഗ്ലിയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് തടസപ്പെട്ടിരിക്കുന്നത്. ഡോറിന്റെ നിയന്ത്രണവും ഡ്രൈവര്‍മാര്‍ നോക്കണമെന്ന നിര്‍ദേശമാണ് സമരത്തിന് കാരണം. ഇനി മുതല്‍ ഗാര്‍ഡുകള്‍ ഉണ്ടാകില്ല. ഗാര്‍ഡുകളുടെ ആവശ്യം ഇല്ലെന്നാണ് റെയ്ല്‍ കമ്പനികളുടെ നിലപാട്. എന്നാല്‍ ഈ തീരുമാനം തങ്ങള്‍ക്ക് അമിത ജോലി ഭാരം നല്‍കുമെന്ന് ഡ്രൈവര്‍മാര്‍ അറിയിച്ചു. കൂടാതെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗാര്‍ഡുകള്‍ ആവശ്യമാണെന്നും ഇവര്‍ പറയുന്നു. 

സൗത്ത് വെസ്റ്റേണ്‍ യൂണിയനിലെ ഡ്രൈവര്‍മാരും സമരത്തിന് തയാറെടുക്കുകയാണ്. സമരത്തിലേക്ക് പോകരുതെന്നും കൂടുതല്‍ ഡ്രൈവര്‍മാരെയും ഗാര്‍ഡുകളെയും നിയമിക്കാമെന്നും മാനെജ്‌മെന്റ് അറിയിച്ചു. സമരത്തിലേക്ക് എടുത്തുചാടി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കരുതെന്നും ഇവര്‍ അറിയിച്ചു. സമരം നേരിടാന്‍ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും എല്ലാ സ്റ്റേഷനുകളില്‍ നിന്നും അധിക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും റെയ്ല്‍ അധികൃതര്‍. റെയ്ല്‍വേയുടെ ആധുനികവത്കരണ നടപടിക്കെതിരേ ഒരു വര്‍ഷം മുന്‍പു തന്നെ ആര്‍എംടി യൂണിയന്‍ സമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ സമരം. ആധുനികവത്കരണം വഴി ആര്‍ക്കും ജോലി നഷ്ടമാകില്ലെന്ന് മാനെജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും യൂനിയന്‍ ഇത് കണക്കിലെടുക്കുന്നില്ല.

 
Other News in this category

 
 




 
Close Window