Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
നഴ്‌സുമാര്‍ക്കു പരിശീലനം നല്കണം: റോയല്‍ കോളേജ് ഓഫ് ഗൈനക്കോളജിസ്റ്റ്‌സ് മേധാവി
reporter
യുകെയിലെ അബോര്‍ഷന്‍ നിയമം പൊളിച്ചെഴുതണമെന്ന് റോയല്‍ കോളേജ് ഓഫ് ഗൈനക്കോളജിസ്റ്റ്‌സ് മേധാവിയായ പ്രൊഫസര്‍ ലെസ്ലി റീഗന്‍ . അബോര്‍ഷന്‍ നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അബോര്‍ഷന്‍ മരുന്നുകള്‍ നല്‍കാന്‍ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും പരിശീലനം നല്‍കണമെന്നു റീഗന്‍ പറഞ്ഞു. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് റീഗന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും നിലവില്‍ അബോര്‍ഷന്‍ മരുന്ന് നല്‍കാന്‍ അവകാശമുണ്ട്, പക്ഷെ രണ്ട് ഡോക്ടര്‍മാരുടെ അനുമതിവേണം. ഇത് ഒരു ഡോക്ടറുടെ അനുവാദമായി കുറയ്ക്കണമെന്നാണ് പ്രൊഫ. ലെസ്ലി റീഗന്റെ ആവശ്യം.
അബോര്‍ഷന്‍ കെയറില്‍ കൂടുതല്‍ നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും പരിശീലനം നല്‍കണം. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും, നഴ്‌സുമാരുടെയും കുറവാണ് മറ്റൊരു പ്രതിസന്ധി. കൂടാതെ ഒപ്പിട്ട് അനുവാദം നേടാനുള്ള കാത്തിരിപ്പും പ്രശ്‌നമാകുന്നുവെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അബോര്‍ഷന്‍ വളരെ നേരത്തെ നടത്താന്‍ സ്ത്രീകള്‍ ആഗ്രഹിച്ചാലും നിരവധി കടമ്പകള്‍ അവര്‍ക്ക് നേരിടേണ്ടതായി വരുന്നുണ്ട്.

1967ലെ അബോര്‍ഷന്‍ നിയനം കാലഹരണപ്പട്ടതാണ്. അബോര്‍ഷനായി എന്‍എച്ച്എസിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ കാലതാമസം മൂലം ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന മരുന്നുകള്‍ തേടിപ്പോകുമെന്നും റീഗന്‍ പറഞ്ഞു. ഇത് അപകടകരമാണ്.
15 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും അനുമതി നല്‍കണമെന്നതാണ് ഇവര്‍ നല്‍കുന്ന മറ്റൊരു നിര്‍ദേശം. സ്ത്രീകളും, പെണ്‍കുട്ടികളും അബോര്‍ഷനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്ന് പ്രൊഫ. റീഗന്‍ വ്യക്തമാക്കി. രണ്ട് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേഷന്‍ അനാവശ്യ കാലതാമസം ക്ഷണിച്ച് വരുത്തുന്നു.

കഴിഞ്ഞ മാസം റോയല്‍ കോളേജ് ഓഫ് ഒബ്‌സ്റ്റെട്രീഷ്യന്‍സ് & ഗൈനക്കോളജിസ്റ്റ്‌സ് അബോര്‍ഷന്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന നീക്കത്തെ പിന്തുണച്ച് വോട്ട് ചെയ്തിരുന്നു. നിയമത്തില്‍ മാറ്റം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ നിരവധി ഡോക്ടര്‍മാര്‍ എതിര്‍ക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window