Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
UK Special
  Add your Comment comment
യുകെയില്‍ മരണശേഷം വ്യക്തിയുടെ അവയവങ്ങള്‍ ആവശ്യക്കാര്‍ക്ക്
reporter
അവയവദാന രംഗത്ത് പുതിയ നിയമനിര്‍മ്മാണത്തിന് ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. മരണശേഷം വ്യക്തിയുടെ കൊള്ളാവുന്ന അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതം കൂടാതെ തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിനാണു ബ്രിട്ടന്‍ ഒരുങ്ങുന്നത്. ഇതിനായി ഒരു വ്യക്തിയുടെ സമ്മതത്തോടെ മരണാനന്തരം അവയവങ്ങള്‍ നല്‍കുന്ന 'ഓപ്റ്റ് ഔട്ട് സിസ്റ്റം' അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതനുസരിച്ച് മരിക്കുന്നയാളുടെ പ്രവര്‍ത്തനക്ഷമതയുള്ള എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കും. ഒരാള്‍ മരിക്കുമ്പോള്‍ സ്വമേധയാ അയാള്‍ അവയവ ദാതാവായി മാറുന്നു. ഇക്കാര്യം സമ്മതമല്ലാത്തവര്‍ അക്കാര്യം കാരണസഹിതം നേരത്തെ രേഖാമൂലം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. വ്യക്തിയുടെ സമ്മതമുണ്ടെങ്കില്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുന്ന നിയമം ഇംഗ്‌ളണ്ടിലും സ്‌കോട്‌ലന്റിലും നിലവിലുണ്ട്. ഈ നിയമമാണ് പരിഷ്‌ക്കരിക്കുന്നത്. ആവശ്യത്തിനുള്ള അവയവം ലഭിക്കാത്തതിനാല്‍ അസുഖവുമായി മുമ്പോട്ടു പോകുന്ന അനേകര്‍ ബ്രിട്ടനില്‍ ഉടനീളമുണ്ട്.എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം.

18 വയസ്സ് കഴിഞ്ഞാല്‍ മരിക്കുന്നവരുടെ പ്രവര്‍ത്തനക്ഷമമായ അവയവങ്ങള്‍ ആരുടേയും സമ്മതം നോക്കാതെ തന്നെ നീക്കം ചെയ്ത് ആവശ്യക്കാര്‍ക്ക് വെച്ചു പിടുപ്പിക്കുന്ന നിയമം രണ്ടു വര്‍ഷം മുമ്പ് വെയ്ല്‍സില്‍ നടപ്പിലാക്കിയിരുന്നു. ടോറി പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി തെരേസാ മേയാണ് പുതിയ നിയമനിര്‍മ്മാണത്തെക്കുറിച്ച് വ്യക്തമാക്കിയത്. അവയവം കിട്ടാത്ത സാഹചര്യത്തില്‍ ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിന്ന് 500 പേരാണ് മരണമടഞ്ഞത്.
 
Other News in this category

 
 




 
Close Window