Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി വളരുന്നതെന്ന് കോടിയേരി
reporter
സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്കും ആര്‍എസ്എസിനും വളരാന്‍ കഴിയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ നിന്നു കൊടുക്കുന്ന പാര്‍ട്ടിയല്ല സിപിഎം. കോണ്‍ഗ്രസിന്റെ പരാജയമാണ് മറ്റു സംസ്ഥാനങ്ങളില്‍ ആര്‍എസ്എസിനെ വളര്‍ത്തിയത്. വര്‍ഗീയതയ്‌ക്കെതിരെ ഏതു കക്ഷിയുമായും സിപിഎം യോജിക്കും എന്നാല്‍, നയപരമായ ഐക്യമില്ലാത്തവരുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ ബിഹാറില്‍ സംഭവിച്ചതാകും അന്തിമ ഫലമെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ നടത്തുന്ന മാര്‍ച്ചിനു കൊഴുപ്പു കൂട്ടാനാണ് ഡല്‍ഹിയില്‍ എകെജി ഭവനു മുന്നില്‍ ബിജെപി സമരം നടത്തുന്നത്. ജനാധിപത്യ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കുന്ന ഈ സമരം തികഞ്ഞ ഫാഷിസമാണ്. മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള സമരമാണിത്. ബിജെപിയുടെ ഫാഷിസത്തിനെതിരെ പ്രതിഷേധിക്കാന്‍ ഒന്‍പതിന് മലപ്പുറം ഒഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വൈകുന്നേരം നാലിനു സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window