Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ജിദ്ദയില്‍ കൊട്ടാരത്തിന് സമീപം തോക്കുധാരിയുടെ ആക്രമണം; മൂന്ന് മരണം
REPORTER

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയുമാണ് കൊല്ലപ്പെട്ടത്. ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച തോക്കുധാരി നടത്തിയ വെടിവയ്പ്പിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുവച്ചു തന്നെ അക്രമിയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു. 

കാറിലെത്തിയ 28 വയസുകാരനായ മന്‍സൂര്‍ ബിന്‍ ഹസന്‍ ബിന്‍ അലി ബിന്‍ അല്‍ ആംരി എന്ന സൗദി യുവാവാണ് ആക്രമണം നടത്തിയത്. കൊട്ടരത്തിന്റെ പടിഞ്ഞാറന്‍ ചെക്ക് പോസ്റ്റിലെത്തിയ ഇയാള്‍ കലാഷ്‌നിക്കോവ് തോക്ക് ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മര്‍സൂറിന്റെ കാറില്‍നിന്നു തോക്കുകളും ബോംബുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. വേനല്‍ക്കാലത്ത് രാജകുടുംബം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അല്‍ സലാം കൊട്ടാരമാണ്.

 
Other News in this category

 
 




 
Close Window