Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം: നിമിഷയുടെ അമ്മ
REPORTER

ന്യൂഡല്‍ഹി: കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി. മതംമാറി വിദേശത്തേക്കുപോയ തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയെ സമീപിച്ചത്. ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്നും ബിന്ദു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിവാദമായ ഹാദിയ കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നിമിഷയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്ക് സമാനസ്വഭാവമുണ്ട്. ഇതിനു ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ബിന്ദുവിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇരുപത്തിയൊന്നു പേരെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങളിലേക്ക് കടത്തിയ സംഭവമാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പ്രധാന തെളിവെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തന്റെ മകളെയും മതംമാറ്റി സിറിയയിലേക്കു കടത്തുകയായിരുന്നുവെന്ന് ബിന്ദു ആരോപിക്കുന്നു. ഇതുപോലെ വിദേശത്തേക്കു കടത്തിയ നിരവധി ആളുകളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം, ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു. ഇതിനുതക്ക കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ല. എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടായിരുന്നെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്. കേസിലെ വിശദാംശങ്ങളെല്ലാം കേരള പൊലീസ് അന്വേഷിച്ചിരുന്നു. കോടതി ഉത്തരവുള്ളതിനാല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിട്ടില്ലെന്നും കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. തിങ്കളാഴ്ച ഹാദിയ കേസ് പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ സത്യവാങ്മൂലവും കോടതി പരിശോധിക്കും.

കേസിലെ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവായിരുന്ന ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ പിന്‍മാറിയ സാഹചര്യത്തില്‍ എന്‍ഐഎ നടപടികള്‍ നീതിപൂര്‍വകമാകില്ലെന്നാണ് ഷെഫിന്റെ ഹര്‍ജിയിലെ വാദം. അതിനിടെ എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്നും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. 

 
Other News in this category

 
 




 
Close Window