Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
പാര്‍ട്ടി കഴിഞ്ഞ് പൂസായി കാറോടിച്ച നടന്‍ ജയ് പോലീസിന്റെ 'ഊതിക്കലില്‍' കുടുങ്ങി
reporter
മദ്യപിച്ചു വാഹനമോടിച്ച കേസില്‍ നടന്‍ ജയ്‌യുടെ ഡ്രൈവിങ് ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ സെയ്ദാപേട്ട് മജിസ്‌ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെയാണു ജയ് അഭിഭാഷകര്‍ക്കൊപ്പം കോടതിയില്‍ കീഴടങ്ങിയത്.

വിധിക്കു ശേഷം ജയ്‌യെ വിട്ടയച്ചു. ജയ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ കഴിഞ്ഞ മാസമാണ് അഡയാറിലെ പാലത്തിലേക്ക് ഇടിച്ചു കയറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് കേസെടുത്തു. നടന്മാരായ പ്രേംഗി അമരനും വൈഭവ് റെഡ്ഡിക്കുമൊപ്പം പാര്‍ട്ടി കഴിഞ്ഞു മടങ്ങവേയാണ് അപകടം. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനെത്തുടര്‍ന്നാണു കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
 
Other News in this category

 
 




 
Close Window