Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മതം മാറി വിദേശത്തേക്കു കൊണ്ടുപോയ പെണ്‍കുട്ടിയുടെ അമ്മ സുപ്രീംകോടതിയില്‍
reporter

കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി. മതംമാറി വിദേശത്തേക്കുപോയ തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയെ സമീപിച്ചത്. ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്നും ബിന്ദു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിവാദമായ ഹാദിയ കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് നിമിഷയുടെ അമ്മ കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളം ജിഹാദി പ്രവര്‍ത്തനങ്ങളുടെ വിളനിലമാണെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ബിന്ദു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. മതപരിവര്‍ത്തനം നടക്കുന്ന കേസുകള്‍ക്ക് സമാനസ്വഭാവമുണ്ട്. ഇതിനു ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ബിന്ദുവിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നു പേരെ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങളിലേക്ക് കടത്തിയ സംഭവമാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് പ്രധാന തെളിവെന്നും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തന്റെ മകളെയും മതംമാറ്റി സിറിയയിലേക്കു കടത്തുകയായിരുന്നുവെന്ന് ബിന്ദു ആരോപിക്കുന്നു. ഇതുപോലെ വിദേശത്തേക്കു കടത്തിയ നിരവധി ആളുകളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window