Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അമൃതാനന്ദമയി മഠത്തില്‍ വീണ്ടും പീഡനം; മര്‍ദ്ദനമേറ്റ അമെരിക്കന്‍ പൗരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
reporter

കൊച്ചി: അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ അമെരിക്കന്‍ പൗരനെ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിയോ സപ്പോട്ടോ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളെ ഐസിയുവില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. ശനിയാഴ്ച അര്‍ധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ മറ്റ് പരിശോധനകള്‍ക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റാക്കി. കുഴഞ്ഞു വീണു എന്നും പറഞ്ഞാണ് യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിഭ്രാന്തി കാട്ടിയ യുവാവ് കസേരകള്‍ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് പറയുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ അവിടെയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചു എന്നും പറയുന്നുണ്ട്. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന യുവാവിനു കൂട്ടിരുപ്പുകാരായിമഠം പ്രതിനിധികളായ രണ്ടു പേര്‍ ആശുപത്രിയിലുണ്ട്. സംഭവത്തെക്കുറിച്ച് അമെരിക്കന്‍ എംബസി പോലീസിനോടു വിശദീകരണം തേടിയതായാണു സൂചന. 

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ് ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. കിഡ്നിക്കു സാരമായി തകരാര്‍ സംഭവിച്ചതിന്റെ ലക്ഷണമാണിത്. ആശുപത്രിയിലെത്തിച്ചതുമുതല്‍ അര്‍ദ്ധബോധവസ്ഥയിലാണ് യുവാവ്. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്. മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ഇന്നു നടക്കും. അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനെത്തിയതാണ് യുവാവെന്നുമാത്രം പറയുന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും പോലീസിന്റെ പക്കലില്ല എന്നാണ് സൂചന. മുന്‍പ് സത്‌നാം സിങ് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. 

 
Other News in this category

 
 




 
Close Window