Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗോരഖ്പുറില്‍ വീണ്ടും ശിശുമരണം; 24 മണിക്കൂറിനിടെ മരിച്ചത് 16 കുട്ടികള്‍
REPORTER

  ലഖ്‌നൗ: ഗോരഖ്പൂറിലെ ബിആര്‍ഡി മെഡിക്കല്‍ കൊളജില്‍ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മരിച്ചത്. ഇതില്‍ പത്ത് കുട്ടികള്‍ എന്‍ഐസിയുവിലും മറ്റു കുട്ടികള്‍ പീഡിയാട്രിക് ഐസിയുവിലും പ്രവേശിപ്പിക്കപ്പെട്ടവരായിരുന്നു. കൃത്യമായ മരണകാരണം അറിവായിട്ടില്ല. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികളാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ചുദിവസം കൊണ്ട് 60 കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറും മുമ്പേയാണ് ബിആര്‍ഡി ആശുപത്രിയില്‍ തന്നെ വീണ്ടും ദുരന്തമുണ്ടായിരിക്കുന്നത്.

ജനുവരി മുതല്‍ എല്ലാമാസവും 120 നും 160 നും ഇടയില്‍ മരണങ്ങള്‍ ആശുപത്രിയില്‍ സംഭവിച്ചിരുന്നുവെന്ന വിവരം പുതിയ പ്രിന്‍സിപ്പല്‍ പികെ സിംഗ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇദ്ദേഹം ചുമതലയേറ്റതിനെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് ഓരോ മാസവും ഇത്രയധികം പേര്‍ ആശുപത്രിയില്‍ മരിച്ചിരുന്നുവന്ന വിവരം പുറത്തു വന്നത്. ഓഗസ്റ്റില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയ്ക്ക് പകരമാണ് സിംഗ് ചുമതലയേറ്റത്. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് ഓഗസ്റ്റ് മാസമുണ്ടായ കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു.

മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പുറെന്നും ഇതിനാലാണ് ഇവിടെ മരണസംഖ്യ ഉയര്‍ന്നതെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിലപാട് സാധൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രിന്‍സിപ്പില്‍ ആശുപത്രിയില്‍ എല്ലാമാസവും നൂറിലധികം മരണങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നുവെന്ന വിവരം പുറത്തുവിട്ടത്.

അതേസമയം, ഓഗസ്റ്റിലെ കുട്ടികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ രാജീവ് മിശ്ര, മിശ്രയുടെ ഭാര്യ പൂര്‍ണിമ ശുക്ല ഉള്‍പ്പെടെ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും അടക്കം മറ്റ് ഏഴുപേരും അറസ്റ്റിലായിരുന്നു. കുട്ടികളുടെ വിഭാഗം തലവനായിരുന്ന ഡോ കഫീല്‍ ഖാന്‍, ഡോ സതീഷ്, ചീഫ് ഫാര്‍മസിസ്റ്റ് ഗജനം ജയ്വാള്‍, അക്കൗണ്ടന്റ് സുധീര്‍ പാണ്ഡേ, ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന പുഷ്പ സെയില്‍സിലെ ജീവനക്കാരായ ഉദയ് പ്രതാപ് ശര്‍മ്മ, മനീഷ് ഭണ്ഡാരി എന്നിവരാണ് അറസ്റ്റിലായത്.

അഴിമതി നടത്താനായി കുറ്റകരമായ ഗൂഢാലോചന, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ചടങ്ങളുടെ ലംഘനം എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇപ്പോഴുണ്ടായ ശിശുമരണത്തിന്റെ കാരണം കണ്ടുപിടിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് ആശുപത്രവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window