Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 13th Dec 2017
 
 
സിനിമ
  Add your Comment comment
മണിരത്‌നത്തിന്റെ അടുത്ത സിനിമയില്‍ ഫഹദ് ; അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, ജ്യോതിക തുടങ്ങി താരനിര
reporter

മണി രത്‌നത്തിന്റെ അടുത്ത സിനിമയുടെ സ്റ്റാര്‍ കാസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 'കാട്ര് വെളിയിടൈ'ക്ക് ശേഷമുള്ള മണി രത്‌നം സിനിമയില്‍ ഒരുമിക്കുന്നുവെന്ന് നേരത്തേ കേട്ട താരങ്ങളില്‍ മിക്കവരും ഔദ്യോഗിക പ്രഖ്യാപനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. മണി രത്‌നത്തിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസിന്റെ 17ാമത് പ്രൊഡക്ഷനില്‍ കൗതുകമുണര്‍ത്തുന്ന താരനിരയാണ്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചിമ്പു, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ ഉള്‍പ്പെടെ തെന്നിന്ത്യയിലെ ഒട്ടേറെ പ്രമുഖ നടന്മാരുടെ പേരുകള്‍ ചേര്‍ത്തുവായിക്കപ്പെട്ട പ്രോജക്ടാണിത്. രാം ചരണിന്റെയും മാധവന്റെയും ഒക്കെ പേരുകള്‍ പലകുറി കേട്ടു. എന്നാല്‍ അക്കൂട്ടത്തില്‍ ജ്യോതിക മാത്രമാണ് മണി രത്‌നം ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് പ്രതികരിച്ചത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ.ആര്‍.റഹ്മാനാണ്. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. വിജയ് സേതുപതിയും ഫഹദും മറ്റൊരു തമിഴ് ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതിയും സമാന്തയും മിഷ്‌കിനും നദിയാ മൊയ്തുവും കഥാപാത്രങ്ങളെ അവതരിപ്പിക്കും. എന്നാല്‍ അതിനുംമുന്‍പേ തീയേറ്ററിലെത്തുന്ന ഫഹദിന്റെ തമിഴ്ചിത്രം 'വേലൈക്കാരനാ'ണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window